വത്തിക്കാൻ സിറ്റി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫ് ഡിക്കാസ്റ്ററിയുടെ കൺസൾട്ടന്റായി സിസ്റ്റർ മരിയ നിർമലിനി എസിയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. അഞ്ച് വർഷത്തെ സേവന കാലാവധിയിലാണ് സിസ്റ്റർ നിർമലിനിയെ നിയമിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭയിലുടനീളമുള്ള സമർപ്പിത ജീവിത സ്ഥാപനങ്ങളെയും അപ്പോസ്തോലിക ജീവിത സമൂഹങ്ങളെയും സംബന്ധിച്ച ഡിക്കാസ്റ്ററിയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന കൺസൾട്ടന്റുമാരുടെ പട്ടികയിലാണ് സിസ്റ്റർ നിർമലിനിയും ഉൾപ്പെട്ടിരിക്കുന്നത്.മതസ്ഥാപനങ്ങൾ, സമർപ്പിത ജീവിതം, അപ്പോസ്തോലിക ജീവിത സമൂഹങ്ങൾ, ഭരണസംവിധാനം, ദൗത്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഡിക്കാസ്റ്ററിക്ക് ഉത്തരവാദിത്തമുള്ളത്.

