കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനത്തിന് ഇന്ന് (ഓഗസ്റ്റ് 3) വൈകിട്ട് 5 മണിക്ക് മൗണ്ട് സെന്റ് തോമസിൽ തുടക്കമാകും. സഭയെയും സമൂഹത്തെയും സംബന്ധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
സമ്മേളനത്തിന് ശേഷം ഓഗസ്റ്റ് 7 വരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. ഫാ. ബിനോയി കരിമരുതുങ്കലാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.ഇതിനോടനുബന്ധിച്ച് കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഏകദിന ദൈവശാസ്ത്ര സമ്മേളനവും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സംഘടിപ്പിക്കുന്നു. ‘പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും’ എന്ന വിഷയമാണ് സമ്മേളനത്തിന്റെ പ്രമേയം.കെസിബിസി പ്രസിഡന്റ് ആർച്ചുബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് തോമസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തും.റവ. ഡോ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. മാർട്ടിൻ എൻ. ആന്റണി ഒഡിഇഎം എന്നിവർ വിഷയാവതരണം നടത്തും. തുടർന്ന് ഡോ. ആർ. ബി. ഗ്രിഗറി, കെ. ജെ. ആന്റണി, സിസ്റ്റർ ഡോ. മേരി ആൻ സി.എം.സി. എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് സാമുവേൽ മാർ ഐറേനിയോസാണ് സമ്മേളനത്തിന്റെ മോഡറേറ്റർ.

