കോഴിക്കോട്: കോഴിക്കോട് അതിരൂപതയിൽ 2026–28 പ്രവർത്തന കാലയളവിലേക്ക് കുടുംബ യൂണിറ്റുകളിലേക്കും ഇടവകകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട കുടുംബ ശുശ്രൂഷ സമിതി അംഗങ്ങൾക്കായി നേതൃത്വ പരിശീലന സെമിനാർ ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ സംഘടിപ്പിച്ചു.സിസ്റ്റർ ബ്രിജീലിയ നയിച്ച ദിവ്യകാരുണ്യ ആരാധനയോടെയാണ് സെമിനാർ ആരംഭിച്ചത്.
അതിരൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ജിജു പള്ളിപ്പറമ്പിൽ പ്രതിനിധികൾക്ക് ദീപം തെളിച്ച് നൽകി സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇടവക സംവിധാനത്തെയും പാരിഷ് കൗൺസിൽ നിയമാവലിയെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.മേഖലാ ഡയറക്ടർ ഫാ. അനിൽ സാൻജോസ് കുടുംബ ശുശ്രൂഷ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.

ചിൽഡ്രൻസ് കമ്മീഷൻ ഡയറക്ടർ ഫാ. വിമൽ, പ്രോ-ലൈഫ് ഡയറക്ടർ ഫാ. ഡെന്നി മോസസ്, നവജീവനം ഏകസ്ഥ ഫോറം പ്രസിഡന്റ് ടെസ്സി റോളണ്ട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.ചടങ്ങിൽ നിലവിലെ ഭാരവാഹികളായ കോ-ഓർഡിനേറ്റർ പാട്രിക് എം. എ., മേഖലാ കോ-ഓർഡിനേറ്റർ ജോളി ജെറോം, സെക്രട്ടറി ഡോളി ബെൻസ് എന്നിവരെ ആദരിച്ചു.
അസോസിയേറ്റ് ഡയറക്ടർ ഫാ. ലാൽ ഫിലിപ്പ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജയ്സൺ പി.എഫ്. & മേരി നിഷ എന്നിവർ മേഖലാ കോ-ഓർഡിനേറ്റർമാരായും, ജൂഡ് തദ്ദേവൂസ് & ഷൈമ ജോയിന്റ് കോ-ഓർഡിനേറ്റർമാരായും, ഡോളി ബെൻസ് സെക്രട്ടറിയായും, ഡേവിഡ് ഫ്രാൻസിസ് & ബെറ്റ്സി ട്രഷറർമാരായും, ജോസഫ് ബിജോയ് & ആഷ ബിജോയ് പ്രോ-ലൈഫ് കോ-ഓർഡിനേറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് മേഖലയിലെ വിവിധ ഇടവകകളിൽ നിന്നായി 200-ഓളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.

