നെയ്യാറ്റിൻകര: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷന്റെ സംസ്ഥാനതല പദ്ധതിയായ **’സമഗ്ര 2026’**യുടെ ഭാഗമായി നെയ്യാറ്റിൻകര മേഖലാ പരിപാടി ജൂലൈ 23-ന് നെയ്യാറ്റിൻകര ബ്രാഞ്ചിൽ സംഘടിപ്പിച്ചു.
ബ്രാഞ്ച് മാനേജർ അനില അധ്യക്ഷയായ പൊതുസമ്മേളനം നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ഉദ്ഘാടനം ചെയ്തു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ചടങ്ങിൽ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കായി അനുവദിച്ച 2 കോടി രൂപയുടെ ചെക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് മാനേജറിൽ നിന്ന് എൻ.ഐ.ഡി.എസ്. ഡയറക്ടർ ഏറ്റുവാങ്ങി.
സ്വയംസഹായ സംഘങ്ങളിലൂടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴിൽ സംരംഭങ്ങളുടെ വളർച്ചയും ലക്ഷ്യമിട്ടാണ് ‘സമഗ്ര 2026’ പദ്ധതിയുടെ ഭാഗമായി ധനസഹായം അനുവദിച്ചത്.

