പുനലൂർ: ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടും പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറുഘട്ടങ്ങളുള്ള സൗജന്യ ‘കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ് പ്രോഗ്രാം ഫോർ യൂത്ത്’ പദ്ധതിയുടെ ആദ്യഘട്ട പരിശീലനം പത്തനാപുരം സെന്റ് സേവ്യേഴ്സ് ആനിമേഷൻ സെന്ററിൽ നടന്നു. സോഷ്യൽ ഇൻക്ലൂഷൻ ആൻഡ് ഡെമോക്രസി യൂണിറ്റ് (Social Inclusion and Democracy Unit) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരിശീലന പരിപാടി പത്തനാപുരം ഫെറോനാ വികാരി ഫാ. ജിജോ ജോർജ് ഭാഗ്യോദയം ഉദ്ഘാടനം ചെയ്തു. മോൺ. സെബാസ്റ്റ്യൻ വാസ് ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 17 മുതൽ 19 വരെ നടന്ന ആദ്യഘട്ട പരിശീലനം ‘സെൽഫ് ആൻഡ് സൊസൈറ്റി’ (Self & Society) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിച്ചത്.

ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജെഫിൻ സാം, പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. വിനീത് ബെനഡിക്ട് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. അസിം പ്രേംജി ഫൗണ്ടേഷന്റെ പ്രൊഫഷണൽ ട്രെയിനിങ് ടീം വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
പരിപാടിയുടെ രണ്ടാംഘട്ട പരിശീലനം സെപ്റ്റംബർ 4, 5, 6 തീയതികളിൽ നടക്കും. ആറുഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടാതെ, ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടികളിൽ സൗജന്യമായി പങ്കെടുക്കാനും യാത്രാബത്ത ലഭിക്കാനും അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

