മനാഗ്വ: മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന നിക്കരാഗ്വയിൽ, ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത 80-കാരനായ എസ്തേലി രൂപതയുടെ എമരിറ്റസ് ബിഷപ് ജുവാൻ അബെലാർഡോ മാറ്റയെ ഭരണകൂടം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ. ബിഷപ്പിന്റെ നിലവിലെ സ്ഥാനം വ്യക്തമല്ലെന്നതും അന്താരാഷ്ട്രതലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ജൂൺ 29-ന് എസ്തേലിയിലെ ദിവ്യബലിക്കുശേഷം നടത്തിയ പ്രസംഗത്തിലാണ് പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും നാടുകടത്തപ്പെട്ട വൈദികർക്കുമായി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് ബിഷപ് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ നിക്കരാഗ്വ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.
ആദ്യം രാഷ്ട്രീയ തടവുകാർക്കായി ഉപയോഗിക്കുന്ന മനാഗ്വയിലെ ‘എൽ നുവേവോ ചിപ്പോട്ടെ’ ജയിലിലേക്ക് ബിഷപ്പിനെ മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചെന്നുമാണ് നിക്കരാഗ്വ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ സാധിക്കാത്തതിനാൽ ആശങ്ക തുടരുകയാണ്.
ബിഷപ് മാറ്റയെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പ്രായമായ ഒരു ബിഷപ്പിനെ കാണാതായ സാഹചര്യത്തിൽ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും നേരെയുള്ള ഗുരുതര വെല്ലുവിളിയാണിതെന്ന് യു.എസ്. പ്രതികരിച്ചു.
2018-ൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിനുശേഷം നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്ക്കെതിരായ നടപടികൾ ശക്തമായിരുന്നു. നിരവധി ബിഷപ്പുമാരെയും വൈദികരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബിഷപ് ജുവാൻ അബെലാർഡോ മാറ്റയുടെ തിരോധാനം കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
പ്രാർത്ഥനാഹ്വാനം നടത്തിയ എമരിറ്റസ് ബിഷപ്പിനെകാണാതായി ; നിക്കരാഗ്വയിൽ ആശങ്ക ശക്തം