പള്ളിത്തുറ: പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. ജൂൺ 6 തിങ്കളാഴ്ച നടന്ന പരിപാടി സ്കൂൾ മാനേജർ ഫാ. ജോസഫ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ ക്ലാസ് നയിച്ചു. ലഹരിയുടെ ദോഷവശങ്ങൾ, ലഹരി ഉപയോഗ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഭവിക്കുന്ന വ്യതിയാനങ്ങൾ, ലഹരിയുമായി ബന്ധപ്പെട്ട നിയമനടപടികൾ, ജുവനയിൽ ജസ്റ്റിസ്, കുട്ടികളിലെ സൈബർ സുരക്ഷ എന്നിവയെകുറിച്ച് ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ആറ് കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് ജെയിൻ ഫ്രാൻസിസ്, ഫ്ലോറൻസ് മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ജോസഫ് ജിൻ ക്രിസ്റ്റോഫർ സ്വാഗതവും നിജ ജൂലിയൻ കൃതജ്ഞതയും പറഞ്ഞു.
Trending
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി

