ബൊഗോട്ടെ: കൊളംബിയ രാജ്യത്തെ ദൈവീക സംരക്ഷണത്തിന് ഭരമേല്‍പ്പിക്കുന്നതിന്റെ ഭാഗമായി കൊളംബിയയിലെ വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനവും പ്രാര്‍ത്ഥനയുമായി നിയുക്ത പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല.
കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്‍ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്‍ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്പ്പിച്ചത്.
‘ഡിഫൻഡേഴ്സ് ഓഫ് ദി ഹോംലാൻഡ്’ പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഡി ലാ എസ്പ്രിയല്ല. ഒരു ജനത അവരുടെ വിധി ദൈവത്തിന്റെ കരങ്ങളില്‍ ഏൽപ്പിക്കുമ്പോൾ, അത് എല്ലായ്പ്പോഴും പ്രത്യാശ കണ്ടെത്തുന്നു എന്ന ബോധ്യത്തോടെ സഞ്ചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പില്ക്കാലത്ത് നിരീശ്വരവാദിയായിരിന്ന വ്യക്തിയാണ് ഡി ലാ എസ്പ്രിയല്ല. ആറ് വര്‍ഷം മുന്‍പ് അദ്ദേഹത്തിന് വളരെ അടുപ്പമുള്ള ഒരാളുടെ ആകസ്മിക മരണം ദൈവത്തെ കണ്ടുമുട്ടുന്നതിലേക്ക് നയിക്കുകയായിരിന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു.

