ലാഹോർ: വ്യാജ മതനിന്ദ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത അന്ധനായ ക്രൈസ്തവ വിശ്വാസി നദീം മാസിഹിനെയാണ് കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ വിവാദ മതനിന്ദ നിയമങ്ങൾ പ്രകാരം മാസങ്ങൾ നീണ്ട നിയമ നടപടി നേരിട്ട സാധു മനുഷ്യനാണ് നദീം മാസിഹ്.
നേരത്തെ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. വധശിക്ഷ ലഭിക്കാനുള്ള സാധ്യതയുൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ചുമത്താന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും വിവാദപരവുമായ നിയമ വ്യവസ്ഥകളിലൊന്നായ പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295-സി പ്രകാരമാണ് മാസിഹിനെതിരെ കുറ്റം ചുമത്തിയിരുന്നത്. മാസിഹിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ലാഹോറിലെ അഡീഷണൽ സെഷൻസ് ജഡ്ജി കോടതി വിധിക്കുകയായിരിന്നു.
ജോലിസ്ഥലത്തെ സഹപ്രേവർത്തകരിൽ നിന്നും കഠിനമായ വിവേചനവും പീഡനവും സഹിക്കാവയ്യാതെ അദ്ദേഹം പ്രതിഷേധിച്ചപ്പോള്‍ ഏതാനും പേര് ചേര്‍ന്ന് ടൗൺ പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ മതനിന്ദ ആരോപണം ഉയര്‍ത്തുകയായിരിന്നു.

