കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഗമം ഹരിതം 2026 ജൂൺ 21 ഞായറാഴ്ച നടന്നു. പോണേക്കര ഇടവക പാരിഷ് ഹാളില്‍ വച്ച് കേരള മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതി രൂപത പരിസ്ഥിതി കമ്മീഷന് ഡയറക്ടർ ഫാ സെബാസ്റ്റ്യന്‍ കറുകപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങില്‍ അഡ്വ സറീന ജോർജ്ജ്, പ്രൊഫ കെ വി തോമസ്, ടി ജെ വിനോദ് എം ഏൽ എ, ഉമ തോമസ് എം ഏൽ എ, ഡോ. ഷിനോജ് സുബ്രഹ്മണ്യം, കൗണ്‍സിലർ മാരായ നിമ്മി മറിയം, അബ്ദുൾ ലത്തീഫ്, കോ ഓർഡിനേറ്റർ ബേസില്‍ മുക്കത്ത്. ഷിമ്മി ഫ്രാന്‍സിസ്, രാജീവ് പാട്രിക്ക്, ജോൺ തോപ്പില്‍ എന്നിവർ നേതൃത്വം നൽകി . അതിരൂപതയിലെ മികച്ച ഇടവക കളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

