തിരുവനന്തപുരം: നെയ്യാറ്റിൻകര രൂപത മരിയാപുരം പരിശുദ്ധ കർമ്മലമാതാ പള്ളി ഇടവകാംഗമായ ബെൻ ജോസഫ് കളഞ്ഞുകിട്ടിയ ഒന്നര പവൻ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു മാതൃകയായി. കെ.സി.വൈ.എം. (KCYM) യൂണിറ്റ് അംഗവും മതബോധന അധ്യാപകനുമായ ബെൻ ജോസഫ്. സ്വാർത്ഥതയുടെ ലോകത്ത് മാതൃകാപരമായ പെരുമാറ്റവും സത്യസന്ധതയും അഭിനന്ദനം അർഹിക്കുന്നതാണ്.
2026-ലെ ഓപ്പൺ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻ കൂടിയായ ബെൻ ജോസഫ് സ്പോർട്സ് മേഖലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. കെ ഡബ്ല്യൂ എ ഉദ്യോഗസ്ഥനായ ബിജോയ് ദാസും അധ്യാപികയായ രശ്മി സത്യനുമാണ് മാതാപിതാക്കൾ, ബ്ലെസി ഏക സഹോദരിയാണ്.

