കനേറി ദ്വീപുകളിലെ ഗ്രാൻ കനേറി ദ്വീപ് സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പാ. നാലാമത്തെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ജൂൺ ആറാം തിയതി സ്പെയിനിൽ എത്തിയതായിരുന്നു പാപ്പ. ‘ജീവന് ഭീഷണിയുണ്ടാകുമ്പോള്‍ മറ്റ് ഇടങ്ങളില്‍ അഭയം തേടാനുള്ള അവകാശമുള്ളതുപോലെ തന്നെ, ജന്മനാട് വിട്ടുപോകാതിരിക്കാനുള്ള അവകാശവും മനുഷ്യനുണ്ട്”, കുടിയേറ്റ പ്രതിസന്ധിയോടുള്ള കത്തോലിക്കാ സഭയുടെ നിലപാടും കാരുണ്യവും വ്യക്തമാക്കുന്നതായിരുന്നു ഗ്രാന്‍ കനേരി ദ്വീപിലെ ആദ്യ ചടങ്ങില്‍ മാര്‍പാപ്പ നടത്തിയ പ്രസ്താവന.
യൂറോപ്പിനെ ലക്ഷ്യം വച്ച് യാത്ര ചെയ്യുന്നവരുടെ ഇടത്താവളമാണ് ഈ തുറമുഖം. അപകടകരമായ കടല്‍ യാത്രയില്‍ ജീവന് നഷ്ടപ്പെട്ട ആയിരങ്ങളുടെ ഓര്‍മകള്‍ പേറുന്ന തീരം കൂടെയാണിത്. അവിടെ ഒത്തുകൂടിയ രണ്ടായിരത്തോളം വരുന്ന കുടിയേറ്റക്കാര്‍, സന്നദ്ധസംഘടനകളടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ സാക്ഷിയാക്കി മാര്‍പാപ്പ കടലില്‍ ജീവന് പൊലിഞ്ഞവര്‍ക്കായി പുഷ്പാര്‍ച്ചന നടത്തി.
അവിടെ കുടിയേറ്റക്കാർ എത്തുന്ന അർഗ്വിനേഗ്വീൻ തുറമുഖം സന്ദർശിക്കുകയും കുടിയേറ്റശ്രമത്തിനിടയിൽ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ലാസ് പാല്‍മാസിലെ സാന്താ അന്ന കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍ എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. സ്വര്‍ഗരാജ്യത്തിലേക്കുള്ള വഴി കാരുണ്യത്തിന്റേതാണെന്ന് പാപ്പ അവരെ ഓര്‍മ്മിപ്പിച്ചു. കഠിനമായ പ്രതിസന്ധികളാല്‍ വലയുന്ന സഹോദരങ്ങളുടെ ഭാരങ്ങള്‍ ഒപ്പം ചുമക്കുക എന്നതാണ് കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ ദൗത്യമെന്ന് പാപ്പ പറഞ്ഞു.

