കോട്ടയം : വിജയപുരം രൂപത കുറുമുള്ളൂരിൽ ആരംഭിച്ച വിമലഹൃദയ സ്നേഹ സദൻ സ്പെഷ്യൽ സ്കൂൾ ആൻഡ് ചൈൽഡ് ഡെവലമെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. 2026-27 അധ്യയന വർഷം ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഓക്യൂപെഷണൽ തെറാപ്പി സെന്റർ ഉദ്ഘാടനം ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് നിർവഹിച്ചു. ഫിസിയോ തെറാപ്പി സെന്റർ ഉദ്ഘാടനം വിജയപുരം രൂപത മെത്രാൻ സെബാസ്റ്റ്യൻ തെക്കെതേച്ചേരിലും സെൻസറി റൂമിന്റെ ഉദ്ഘാടനം വിജയപുരം രൂപത സഹായ മെത്രാൻ ജസ്റ്റിൻ മഠത്തിൽപറമ്പിലും, ഡിജിറ്റൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടും, സ്പീച്ച് തെറാപ്പി സെന്റർ ഉദ്ഘാടനം സി.റ്റി. സി പ്രൊവിൻഷ്യൽ സ്റ്റീരിയർ മദർ സൂസമ്മയും നിർവഹിച്ചു. വിജയപുരം രൂപതാ മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവചടങ്ങിൽ പട്ടിത്താനം ഫോറോനാ വികാരി ഫാ. അഗസ്റ്റിൻ കല്ലറക്കൽ, വാർഡ് മെമ്പർ തോമസുകുട്ടി കോളംബ്രായിൽ , ഇടവക സമിതി സെക്രട്ടറി ഫ്രാൻസിസ് പനച്ചിക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭിന്നശേഷി മേഖലയിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ വിമലഹൃദയ സ്നേഹ സദൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച ആശ്രയകേന്ദ്രം ആയിരിക്കും എന്ന് എംഎൽഎ ശ്രീനാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയി മേച്ചേരി ചടങ്ങിൽ സ്വാഗതവും, പ്രിൻസിപ്പൽ സിസ്റ്റർ ഡോളി. സി. റ്റി. സി. കൃതജ്ഞതയും അർപ്പിച്ചു.
Trending
- ആരോഗ്യകാരണങ്ങളാൽ ലെയോ പതിനാലാമൻ പാപ്പായുടെ അസ്സീസി യാത്ര റദ്ദാക്കി
- മുനമ്പം ഭൂമി വഖഫിന്റേതെന്ന പ്രസ്താവനയിൽ പ്രതിഷേധം; സമരവുമായി ജനങ്ങൾ വീണ്ടും തെരുവിൽ
- സെന്റ് ആൽബർട്സ് ടി.ടി.ഐയിൽ ഡി.എൽ.എഡ് കോൺവൊക്കേഷൻ
- പീഡിത ക്രൈസ്തവരുടെ സ്മരണയിൽ ആയിരക്കണക്കിന് ദേവാലയങ്ങൾ ചുവപ്പിൽ പ്രകാശിക്കും
- 2027ലെ സെൻസസിൽ ഒബിസി പട്ടികകൾ ഉൾപ്പെടുത്തണം: കെആർഎൽസിസി
- ജോർദാനിൽ ക്രൈസ്തവ ദേവാലയത്തിൽ വെടിവെപ്പ്; ഏഴ് മരണം, 40 പേർക്ക് പരിക്ക്
- ട്രംപിനുവേണ്ടി വൈറ്റ് ഹൗസിൽ പ്രാർത്ഥനയുമായി കത്തോലിക്കാ മെത്രാന്മാർ
- നീതിയും കരുണയും സമന്വയിപ്പിക്കുന്നതാകണം കാനോനിക നിയമപഠനം: ലെയോ പതിനാലാമൻ പാപ്പാ

