കൊച്ചി : എറണാകുളം ഹൈക്കോടതി വഞ്ചി സ്ക്വയറിൽ നടന്ന കേരള ലാറ്റിൻ കത്തോലിക് വിമൻസ് അസോസിയേഷൻ (കെ എൽ സി ഡബ്ല്യൂ എ ) സ്ഥാപകദിനാഘോഷവും ആനി മസ്ക്രീൻ അനുസ്മരണ പൊതുസമ്മേളനവും സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപിന്റെ അധ്യക്ഷതയിൽ നടന്നു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സ്ത്രീകൾ സമൂഹനന്മയ്ക്കായി കൂടുതൽ സജീവമായി മുന്നോട്ടുവരണമെന്നും, അവരുടെ നേതൃത്വത്തിലൂടെ നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പാർലമെന്റ് അംഗം ജെബി മാതർ സന്ദേശം നൽകി. സ്ത്രീകൾ എന്നും ധീരരാണെന്നും, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നിടത്തെല്ലാം അവയ്ക്കായി ശബ്ദമുയർത്തുകയും പോരാടുകയും ചെയ്യേണ്ടതുണ്ടെന്നും അവർ ആഹ്വാനം ചെയ്തു.യോഗത്തിൽ കെ എൽ സി ഡബ്ല്യൂ എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജാക്വിലിൻ ജോബ് സ്വാഗതവും കെആർഎൽസി ജനറൽ സെക്രട്ടറി ഫാ. ജിജോ ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, വിമൻ കമ്മീഷൻ സെക്രട്ടറി യും കെ എൽ സി ഡബ്ലൂ എ ആനിമേറ്ററുമായ സിസ്റ്റർ . നിരഞ്ജന, സ്പിരിച്വൽ ഡയറക്ടർ ഫാ. പോൾ എ. ജെ., ജൂനിയർ ആനി മസ്ക്രീൻ, കെ എൽ സി ഡബ്ല്യൂ എ സ്റ്റേറ്റ് ട്രെഷറർ വിനു ഗിൽബർട്ട് എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നായി മുന്നൂറിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ ചലച്ചിത്രതാരം പൗളി വത്സൻ , സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയുക്തനായ അഡ്വ. ഷെറി തോമസ് എന്നിവരെ ആദരിച്ചു.
Trending
- യൂറോപ്യൻ മെത്രാൻ സമിതികളുടെ കൗൺസിൽ വൈസ് പ്രസിഡന്റായി ആർച്ച് ബിഷപ്പ് ഈമൺ മാർട്ടിൻ തിരഞ്ഞെടുക്കപ്പെട്ടു
- യുഎസ് സൈനികർക്കും കുടുംബങ്ങൾക്കുമായി പ്രഥമ ദേശീയ കത്തോലിക്കാ സൈനിക സമ്മേളനം
- പശ്ചിമ ബംഗാളിൽ വീണ്ടും ക്രൈസ്തവ വിരുദ്ധ ആക്രമണം; പള്ളിയുടെ കൂദാശ തടസ്സപ്പെടുത്തി കുരിശ് തകർത്തു
- നിർമിതബുദ്ധിക്ക് ഒരിക്കലും മനുഷ്യനാകാനാവില്ല; അതിന്റെ ഭാവി മനുഷ്യരുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു: ലെയോ പാപ്പ
- ദക്ഷിണ അമേരിക്കയിലേക്ക് ലെയോ പതിനാലാമന് പാപ്പയുടെ അജപാലന സന്ദര്ശനം
- കത്തോലിക്കാ സഭയുടെ വളർച്ചയിൽ ആഫ്രിക്ക മുന്നിൽ
- ഫാ. ജോസ് സെബാസ്റ്റ്യൻ കൊല്ലം രൂപത എപ്പിസ്കോപ്പൽ വികാർ
- 41-ാമത് ആഗോള യുവജന ദിനത്തിനായുള്ള പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു

