കൊച്ചി : എറണാകുളം ഹൈക്കോടതി വഞ്ചി സ്ക്വയറിൽ നടന്ന കേരള ലാറ്റിൻ കത്തോലിക് വിമൻസ് അസോസിയേഷൻ (കെ എൽ സി ഡബ്ല്യൂ എ ) സ്ഥാപകദിനാഘോഷവും ആനി മസ്ക്രീൻ അനുസ്മരണ പൊതുസമ്മേളനവും സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപിന്റെ അധ്യക്ഷതയിൽ നടന്നു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സ്ത്രീകൾ സമൂഹനന്മയ്ക്കായി കൂടുതൽ സജീവമായി മുന്നോട്ടുവരണമെന്നും, അവരുടെ നേതൃത്വത്തിലൂടെ നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പാർലമെന്റ് അംഗം ജെബി മാതർ സന്ദേശം നൽകി. സ്ത്രീകൾ എന്നും ധീരരാണെന്നും, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നിടത്തെല്ലാം അവയ്ക്കായി ശബ്ദമുയർത്തുകയും പോരാടുകയും ചെയ്യേണ്ടതുണ്ടെന്നും അവർ ആഹ്വാനം ചെയ്തു.യോഗത്തിൽ കെ എൽ സി ഡബ്ല്യൂ എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജാക്വിലിൻ ജോബ് സ്വാഗതവും കെആർഎൽസി ജനറൽ സെക്രട്ടറി ഫാ. ജിജോ ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, വിമൻ കമ്മീഷൻ സെക്രട്ടറി യും കെ എൽ സി ഡബ്ലൂ എ ആനിമേറ്ററുമായ സിസ്റ്റർ . നിരഞ്ജന, സ്പിരിച്വൽ ഡയറക്ടർ ഫാ. പോൾ എ. ജെ., ജൂനിയർ ആനി മസ്ക്രീൻ, കെ എൽ സി ഡബ്ല്യൂ എ സ്റ്റേറ്റ് ട്രെഷറർ വിനു ഗിൽബർട്ട് എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നായി മുന്നൂറിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ചടങ്ങിൽ ചലച്ചിത്രതാരം പൗളി വത്സൻ , സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയുക്തനായ അഡ്വ. ഷെറി തോമസ് എന്നിവരെ ആദരിച്ചു.
Trending
- ഫാ. ഫിർമുസ് കാച്ചപ്പിള്ളി അനുസ്മരണ സമ്മേളനവും പ്രഭാഷണവും സംഘടിപ്പിച്ചു
- തൈക്കൂടം ഇടവക സി.എൽ.സിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- വിശുദ്ധ ഫ്രാൻസിസിയുടെ ‘സൂര്യകീർത്തനം’ മലയാളത്തിലേക്ക്; ഓഗസ്റ്റ് 6ന് അസീസിയിൽ പ്രകാശനം ചെയ്യും
- വില്ലാർവെട്ടം രാജവംശ ചരിത്രം സത്യാന്വേഷണത്തിന്റെ ഭാഗം: മന്ത്രി അനൂപ് ജേക്കബ്
- ലോക വയോജന ദിനം: പാപ്പയുടെ സന്ദേശത്തിലെ അഞ്ച് പ്രധാന ആഹ്വാനങ്ങൾ
- കെഎൽസിഡബ്ല്യുഎ വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- കുട്ടികൾക്കായി ‘ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ’ പോഡ്കാസ്റ്റ് 2027-ൽ
- ദൈവരാജ്യത്തിന്റെ നിധി കണ്ടെത്തുമ്പോൾ ജീവിതം വിശാലമാകുന്നു: ലെയോ പതിനാലാമൻ പാപ്പാ

