ദൈവപരിപാലനയുടെ 525 വർഷത്തെ അനുഗ്രഹിത ചരിത്രം വിസ്മയവഹമാണ് – ബിഷപ്. ഡോ. അലക്സ് വടക്കുംതല
കണ്ണൂർ :- കണ്ണൂരിൻ്റെ മണ്ണിൽ ക്രൈസ്തവ വിശ്വാസത്തിന് വിത്ത് പാകിയിട്ട് 525 വർഷത്തിലേക്ക് കടക്കുകയാണ് . കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി വിശ്വാസ ദിപ്തി കാത്തുസൂക്ഷിച്ച മിഷണറിമാരുടെയും പൂർവ്വികരുടെയും ഓർമ്മകൾ പുതിക്കി , വലിയൊരു ആത്മീയ ഉണർവോടെയാണ് കണ്ണൂർ രൂപത ഈ ചരിത്ര മുഹുർത്തത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
കത്തോലിക്ക സഭയുടെ മഹാ ജൂബിലിയുമായി ബന്ധിപ്പിച്ച് 2026 മുതൽ 2033 വരെ നീണ്ട് നിൽകുന്ന സപ്ത വർഷ ആഘോഷങ്ങളും സപ്തതല കർമ്മ പരിപാടികളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ രൂപത ഭദ്രാസന ദൈവാലയമായ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ വെച്ച് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല വിശ്വാസ ദിപ്തി തെളിയിച്ച് ഉദ്ഘാടനം ചെയ്തു . കത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ, ഫൊറോന വികാരിമാരായ ഫാ. ബെന്നി മണപ്പാട്ട്, ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ഡോ ജോയി പൈനാടത്ത് ,രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ്ജ് പൈനാടത്ത് രൂപത ചാൻസിലർ ഫാ. ആൻ്റണി കുരിശിങ്കൽ, ഫാ തോംസൺ ആൻ്റണി, ഫാ ജോമോൻ ചെമ്പകശ്ശേരി, ഫാ. മനോജ് സെലിൻ ദാസ് ,രൂപത പാസ്റ്റ
റൽ കൗൺസിൽ സെക്രട്ടറി രാജി പി , കത്തീഡ്രൽ പാരീഷ് കൗൺസിൽ സെക്രട്ടറി സണ്ണി പൗലോസ് കൂടാതെ
കണ്ണൂർ കാസർകോട് ജില്ലകളിലായി പരന്നുകിടക്കുന്ന കണ്ണൂർ രൂപതയിലെ മറ്റ് വൈദികരും സന്യാസ്തരും അല്മായ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിശ്വാസ ദിപം ആറ് ഫൊറോന പ്രതിനിധികൾക്ക് ബിഷപ് കൈമാറി.
തുടർന്ന് ആലോഷമായ ദിവ്യബലിക്ക് ബിഷപ് അലക്സ് വടക്കുംതല മുഖ്യ കാർമ്മികത്വം വഹിച്ചു. ദിവ്യബലിമധ്യ പന്ത്രണ്ട് കുട്ടികൾ മെത്രാനിൽ നിന്നും സ്ഥൈര്യലേപന കുദാശ സ്വികരിച്ചു.
മെയ് 31ന് രൂപതയിലെ എല്ലാ ഇടവകയിലും വിശ്വാസ ദീപം തെളിച്ച് ജൂബിലി ആഘോഷങ്ങളും കർമ്മ പരിപാടികൾക്കും തുടക്കം കുറിക്കുകയും വിശ്വാസ സായാഹ്നം സംഘടിപ്പിക്കുകയും ചെയ്യും.
കർമ്മപരിപാടികളുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ 525 വൃക്ഷതൈകൾ നടുകയും, ജൂൺ 14 ന് ലോക രക്തദാന ദിനത്തിൽ കണ്ണൂർ രൂപതയിലെ 525 യുവജനങ്ങൾ രക്തദാനം നടത്തും. ചരിത്ര സെമിനാർ, സിംപോസിയം, വിശ്വാസ റാലി തുടങ്ങി വിവിധ പരിപാടി നടക്കും.
ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വെച്ച് നടന്ന പരിപാടികൾക്ക് സണ്ണി പൗലോസ്, റിനേഷ് ആൻ്റണി, ഷാജി റാഫേൽ, രതീഷ് ആൻ്റണി, ഷിബു ഫെർണാണ്ടസ് , അർച്ചന ജെയിംസ്, ജോയി പീറ്റർ, റോബർട്ട് സെൽവരാജ്,ഷെൽബെൻ മൈക്കിൾ, ആൻ്റണി സിറിൾ , ഡിയോൺ ആൻ്റണി എന്നിവർ നേതൃത്വം നൽകി.

