ന്യൂ യോർക് :കഴിഞ്ഞ രണ്ടുവർഷങ്ങളിലധികമായി ഗാസാ പ്രദേശത്തെ കുട്ടികളും മുതിർന്നവരും തികച്ചും പരിതാപകരമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സഹായ വിഭാഗം (OCHA) ഓഫീസ് അറിയിച്ചു. പൊതു സാമൂഹ്യമാധ്യമങ്ങളും വാർത്താചാനലുകളും നിശബ്ദത തുടരുമ്പോൾ, പാലസ്തീന-ഇസ്രായേൽ സംഘർഷങ്ങളുടെ ഭാഗമായി കുടിയിറങ്ങാൻ നിർബന്ധിതരായ ഗാസായിലെ ഭൂരിഭാഗം ആളുകളും ഇപ്പോഴും ഭവനരഹിതരായി തുടരുന്നു. അൻപതിനായിരത്തിലധികം ആളുകൾക്ക് അടിയന്തിര പുനരധിവാസം ആവശ്യമുണ്ട്. വലിയൊരു വിഭാഗം ജനങ്ങൾക്കും ചികിത്സാസഹായം ലഭ്യമല്ല.കഴിഞ്ഞ ഒക്ടോബറിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗാസാ പ്രദേശത്ത് കുറഞ്ഞത് 880 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ഗാസാ പ്രദേശത്തെ ജനത്തിന് മരുന്നുകളും മറ്റു ചികിത്സാസാമഗ്രികളും എത്തിക്കാനായി ആവശ്യമായ ഇടനാഴികൾ തുറക്കണമെന്ന് നിരവധി മനുഷ്യാവകാശസംഘടനകൾ അഭ്യർത്ഥിച്ചു. പ്രദേശത്തേക്ക് മാനവികസഹായമെത്തിക്കുന്നതിന് പൂർണ്ണമായ തോതിൽ സാധിക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടു.
Trending
- ഗാസായിലെ ഭൂരിഭാഗം ജനങ്ങളും ദുരിതത്തിൽ; ഐക്യരാഷ്ട്രസഭ
- ബിഷപ് ഡോ.തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറീസ് വകുപ്പ് മന്ത്രി
- ഭരണകൂടമേ നീ ആരോടൊപ്പം?
- പ്രൊഫസർ ആന്റണി ഐസക്ക് അനുസ്മരണം മെയ് 25 ന്
- ഓര്‍മയുടെ ഇരുണ്ട ഇടനാഴികളിലൂടെഇഴഞ്ഞുവരുന്നു പട്ടുനൂല്‍പ്പുഴു
- ഓര്‍മ്മകള്‍ ഇരമ്പുന്ന ഫുട്ബോള്‍ മൈതാനങ്ങളും,കളം നിറഞ്ഞാടിയ കെ.എ.ആന്‍സനും
- ലത്തീന്‍കാര്‍ക്ക് വെറുംവാക്കോ?
- വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയയില്‍ തിരുവസ്ത്രത്തിന്റെഅന്തസ്സ് കാത്തുസൂക്ഷിക്കണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സിസിബിഐ

