കൊച്ചി :ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വിന്‍സെന്റ് ഡി പോൾ സെന്റ് സബാസ്റ്റ്യന്‍ കോൺഫറൻസ് വാര്‍ഷിക യോഗവും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും സെന്റ് സെബാസ്റ്റ്യന്‍ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി.
വിൻസെന്റീ പോൾ പ്രസിഡന്റ് ക്രിസ്റ്റി കെ ജെ യുടെ അദ്ധ്യക്ഷത വഹിച്ചു. ഗോതുരുത്ത് പള്ളി വികാരി ഫാ. ജാക്സൺ വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്കെ എൽ ആല്‍ബി, സി സി പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി. ഫാദർ സിന്റോ കുരിയാപറമ്പിൽ, സിസ്റ്റർ മരിയ മേഴ്സി, ജോർജ്ജ് കെ സി , ജോർജ്ജ് ബാസ്റ്റിൻ, ജോർജ്ജ് വര്‍ഗീസ്, റാഫേല്‍ കൈതത്തറ എന്നിവർ ആശംസകൾ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
സജന് എം ഐ പ്രസിഡന്റ്, ഷൈജ ഫ്രാന്‍സിസ് വൈസ് പ്രസിഡന്റ്, ഷാജു ഫ്രാന്‍സിസ് സെക്രട്ടറി, കുഞ്ഞച്ചന് പി ടി ഖജാൻജി എന്നിവർ പുതിയ ഭാരവാഹികൾ ആയി സത്യ പ്രതിജ്ഞ ചെയതു.

