കൊച്ചി: നിയമപ്രശ്നങ്ങളിലും ഉദ്യോഗസ്ഥ ചുവപ്പുനാടയിലും കുരുങ്ങിക്കിടക്കുന്ന വർക്ക് വഴികാട്ടിയായി ഡി ആന്റ് പി ലീഗല്‍ പനാസിയ.
നിയമകുരുക്കുകളിൽ പെട്ടു ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്കാന്-ഡി ആന്റ് പി ലീഗല്‍ പനാസിയ എറണാകുളം ഹൈക്കോടതിയുടെ സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അപേക്ഷകള്‍ നല്‍കിയിട്ടും, അനിശ്ചിതമായി കാത്തിരിക്കുന്നവര്‍, അനുമതികള്‍, ലൈസന്‍സുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റുകള്‍, നിയമപ്രകാരം ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നീണ്ടുപോകുന്നവര്ക്ക് അതു ലഭിക്കുന്നതിനാവശ്യമായ നിയമസഹായം ഇവിടെനിന്നും സൗജന്യമായി ലഭിക്കും.
ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന കുരുക്കുകള്‍ അഴിക്കുകയും കേസുകള്‍ക്ക് നിയമോപദേശം നല്‍കുന്നതിനൊപ്പം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കരായ അഭിഭാഷകരെ കണ്ടെത്തി നല്‍കുകയുമാണ് നിയമസഹായ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഡി ആന്റ് പി ലീഗല്‍ പനാസിയയ്ക്ക് നേതൃത്വം നല്കുന്ന ഫാ. ജോയ് കൂത്തൂര്‍ പറഞ്ഞു.
ഡി ആന്റ് പി ലീഗല്‍ പനാസിയയുടെ നിയമസഹായത്തിനായി 0487-66 11 600 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

