കൊടുങ്ങല്ലൂർ: ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം രാഷ്ട്രീയ പരിഹാസത്തിനും വിഭാഗീയ ചർച്ചകൾക്കും ഉപകരണമായി ഉപയോഗിച്ച് വികലമായി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ നടപടി അത്യന്തം പ്രതിഷേധാർഹവും ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ മുറിവേൽപ്പിക്കുന്നതുമാണെന്ന് കെഎൽസിഎ കോട്ടപ്പുറം രൂപത സമിതി ശക്തമായി പ്രതിഷേധിച്ചു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വിശുദ്ധമായി നിലകൊള്ളുന്ന അന്ത്യ അത്താഴ ദൃശ്യം രാഷ്ട്രീയ പരിഹാസത്തിന്റെ തലത്തിലേക്ക് താഴ്ത്തിക്കൊണ്ടുവന്ന നടപടി മാധ്യമധർമ്മത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും യാതൊരു വിധത്തിലും നിരക്കുന്നതല്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസ ചിഹ്നങ്ങളെയും മതപരമായ പ്രതീകങ്ങളെയും അപമാനിക്കുന്ന ഇത്തരം സമീപനങ്ങൾ അംഗീകരിക്കാനാവില്ല.
ഇത്തരത്തിലുള്ള ധാർഷ്ട്യപരമാ പ്രവണതകൾ മറ്റ് മതവിശ്വാസങ്ങളോട് കാണിക്കാൻ പലരും ധൈര്യപ്പെടാറില്ലെന്ന യാഥാർത്ഥ്യം സമൂഹം ഗൗരവത്തോടെ കാണണം. ക്രൈസ്തവ വിശ്വാസങ്ങളെയും പ്രതീകങ്ങളെയും ആരും പരിഹാസത്തിന്റെയോ അപമാനത്തിന്റെയോ വേദിയാക്കരുത്. മതസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും തമ്മിലുള്ള അതിരുകൾ മനഃപൂർവം ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ അനാവശ്യമായ അസ്വസ്ഥതയും വിഭജനവും സൃഷ്ടിക്കും.
അതിനാൽ, ടൈംസ് ഓഫ് ഇന്ത്യ പ്രസ്തുത വികല ചിത്രീകരണം ഉടൻ പിൻവലിക്കുകയും ക്രൈസ്തവ സമൂഹത്തോട് നിരുപാധികം മാപ്പ് പറയുകയും വേണമെന്ന് കെഎൽസിഎ കോട്ടപ്പുറം രൂപത സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ, ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

