കൊച്ചി: ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള പതിപ്പിൽ (2026 മെയ് 15) പ്രസിദ്ധീകരിച്ച രാഷ്ട്രീയ കാർട്ടൂൺ ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും ആഴത്തിൽ മുറിപ്പെ ടുത്തുന്നതാണെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി പ്രസ്താവനയിൽ അറിയിച്ചു.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ അതിവിശുദ്ധമായി കരുതുന്ന അന്ത്യതിരുവത്താഴത്തെ രാഷ്ട്രീയ അധികാര വടംവലിയുമായി ബന്ധിപ്പിച്ച് ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കൊപ്പം നടത്തിയ വിശുദ്ധ കർമ്മത്തിന്റെ പശ്ചാത്തലത്തെ രാഷ്ട്രീയ നേതാക്കളുടെ മുഖങ്ങൾ വെച്ച് വികലമായി ചിത്രീകരിച്ചിരിക്കുന്നത് കലയുടെയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയോ പേരിൽ ഒരുതരത്തിലും ന്യായീകരിക്കാനാ വില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിലെ ഗ്രൂപ്പ് വഴക്കുകളും അധികാര തർക്കങ്ങളും ചിത്രീകരിക്കാൻ മതപരമായ ചിഹ്നങ്ങളോ വിശുദ്ധ ഗ്രന്ഥങ്ങളിലെ സന്ദർഭങ്ങളോ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണ്. ഇത്തരം നടപടികളിലൂടെ ജനാധിപത്യപരമായ സംവാദങ്ങളിൽ മാധ്യമങ്ങൾ പുലർത്തേണ്ട സാംസ്കാരികവും ധാർമ്മികവുമായ മര്യാദകളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികളുടെ വികാരങ്ങളെ തമാശരൂപേണ അവതരിപ്പിക്കുന്നത് സാമൂഹിക ഐക്യത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.
വിശ്വാസികളെ അധിക്ഷേപിച്ച നടപടിയിൽ ബന്ധപ്പെട്ട മാധ്യമ സ്ഥാപനം അടിയന്തരമായി ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ ഇത്തരം തെറ്റായ കീഴ്വഴക്കങ്ങൾ ആവർത്തിക്കില്ലെന്ന് മാധ്യമങ്ങൾ ഉറപ്പു വരുത്തിക്കൊണ്ട് പവിത്രമായ മത ചിഹ്നങ്ങളെ രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കുന്ന പ്രവണതകളിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണം.
ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ വികാരങ്ങളെ അവഹേളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി അറിയിച്ചു.
Trending
- വിവാഹജീവിതത്തിന്റെ പവിത്രതയ്ക്കായി രക്തസാക്ഷിത്വം; ചരിത്രപരമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുങ്ങി ജോര്‍ജിയ
- യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കർദ്ദിനാൾ താഗ്ലെ
- പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ കൂടുതൽ ഊർജിതമാക്കണം; സുരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും : കെഎൽസിഎ
- മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ?
- രത്തന്‍ ടാറ്റ
- മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭനേരിട്ട വെല്ലുവിളികള്‍
- ജനകീയ ഭക്താനുഷ്ഠാനങ്ങള്‍

