കൊച്ചി : കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെ മാതൃദിനാഘോഷങ്ങൾ സ്കൂൾ മുറ്റം അമ്മ വീട്ടിൽ അമ്മമാരോടൊപ്പം ആഘോഷിച്ചു. രാവിലെ ദിവ്യബലിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. ഫാ. അശ്വിൻ ഓ എഫ് എം മുഖ്യ കാർമികനായിരുന്നു.
കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെ മാതൃദിനാഘോഷങ്ങൾ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ്സി കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു അട്ടിപ്പേറ്റി അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈ.പ്രസിഡന്റ് ഡെൽസി ആന്റണി, പാരിഷ് ക്യൺസിൽ വൈ.പ്രസിഡന്റ് സൈമൺ അട്ടിപ്പേറ്റി, ജനറൽ കൗൺസിൽ അംഗം ആന്റണി സജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ആന്റണി സാബു വാര്യത്ത് സ്വാഗതവും അമ്മ വീട് ട്രസ്റ്റ് സെക്രട്ടറിയും മാനേജിങ്ങ് കൗൺസിൽ അംഗവുമായ ലൈജു കളരിക്കൽ എന്നിവർ നേതൃത്വം നൽകി.
അമ്മമാർ ഗാനങ്ങളാലപിക്കുകയും അവരുടെ പഴയ കാലത്തെ കുറിച്ചുള്ള ഓർമ്മകളും പങ്കുവയ്ക്കുകയും ചെയ്തു. ഡെൽസി ആന്റണി കവിതയും സൈമൺ അട്ടിപ്പേറ്റി യും ആഷ്ലിൻ ബാബുവും ഗാനങ്ങളും ആലപിച്ചു. 14 അമ്മമാരാണ് അമ്മ വീട്ടിലുള്ളത്.

