നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ദേവാലയത്തിലെ മതബോധന വാർഷികം ആഘോഷമായി സംഘടിപ്പിച്ചു. മെയ് 3 ഞായർ രാവിലെ 8 ന് ഇടവക വികാരി ഫാ. രാജേഷ് എസ് കുറിച്ചിയിൽ അർപ്പിച്ച ആഘോഷമായ ദിവ്യബലിക്ക് മതബോധന അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി
വൈകിട്ട് 7 ന് വാർഷിക ആഘോഷം PTA പ്രസിഡന്റ് എൻ സുനിൽ കുമാറിന്റെ ആദ്ധ്യക്ഷതയിൽ ഇടവക വികാരി ഫാ രാജേഷ് എസ് കുറിച്ചിയിൽ ഉദ്ഘാടനം ചെയ്തു ആദ്ധ്യാപക സെക്രട്ടറി ഡോ. ഡെയ്സിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഫെറോന അനിമേറ്റർ സജികുമാർ സാർ മുഖ്യ സന്ദേശം നൽകി.
സിസ്റ്റർ ശാന്തി, ബ്രദർ അൻമോദ് ഡൊമനിക്ക്, കൗൺസിൽ സെക്രട്ടറി, പി. ബെന്നി കുമാർ, വിദ്ധ്യാർത്ഥി പ്രതിനിധി കുമാരി ദീപിക എന്നിവർ ആശംസ നേർന്നു.

നാല് ഹൗസുകളായി തിരിച്ച് ഒരുവർഷക്കാലം നടത്തിയ മത്സരങ്ങളുടെ അന്തിമ ഫല പ്രഖ്യാപനവും വിജയികൾക്ക് ട്രോഫിയും നൽകി. തുടർന്ന് വിദ്ധ്യാർത്ഥികൾക്ക് സമ്മാനങ്ങളും അധ്യാപകർക്ക് ഉപഹാരങ്ങളും നൽകി. വിദ്ധ്യാർത്ഥികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ പി. അനീഷ് സ്വാഗതവും അദ്ധ്യാപക പ്രതിനിധി എ. ആർ. ജോസ് നന്ദിയും അറിയിച്ചു

