കൊച്ചി : വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് കെ എൽ സി ഡബ്ല്യൂ എ സംസ്ഥാന സമിതി. 2023 സെപ്റ്റംബർ മാസം തന്നെ സഭകളിൽ തത്വത്തിൽ പാസാക്കിയ വനിതാ സംവരണം അതിലെ മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള നിബന്ധനകൾ ഒഴിവാക്കി പ്രാവർത്തികമാക്കാനുള്ള രീതിയിൽ നടപടികൾ കൈക്കൊള്ളണം. ആവശ്യമെങ്കിൽ മണ്ഡലം പുനർനിർണയവും സെൻസസും ഒഴിവാക്കാനുള്ള പുതിയ ഭേദഗതി കൊണ്ടുവന്ന് സംവരണം അടിയന്തരമായി നടപ്പിലാക്കണം എന്ന് കെ എൽ സി ഡബ്ല്യൂ എ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റു യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ് ,സംസ്ഥാന ജനറൽ സെക്രട്ടറി ജാക്വലിൻ ജോബ്,വൈസ് പ്രസിഡന്റ്മാരായ ഉഷ രാജൻ,സീന എസ്,സെക്രട്ടറിമാരായ സോഫി രാജു,കുഞ്ഞമ്മ,ഷീജ,ഐറിൻ,മെട്ടിൽഡ,ഗ്ലാഡിസ് എന്നിവർ സംസാരിച്ചു
Trending
- മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭനേരിട്ട വെല്ലുവിളികള്‍
- ജനകീയ ഭക്താനുഷ്ഠാനങ്ങള്‍
- “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍

