എറിയാട് ഫാത്തിമ മാതാ ഇടവക അംഗം എസ്ലിനും ഫിലിപ്പിനിക്കാരിയായ കൃഷ മെയ് ആൽട്ടോവാർ പാപ്പിലോനിയയും തമ്മിലുള്ള വിവാഹ ആശീർവാദം നടന്നു. ഇടവകയുടെ ചരിത്രത്തിലാദ്യമായിട്ട് വിദേശ വനിതയുമായുള്ള വിവാഹം പ്രൗഢഗംഭീരമായി നടന്നു.
വലിയവീട്ടിൽ ഫ്രാൻസിസ് ലിസി മകൻ എസ്ലിൻ ഫ്രാൻസിസും ഫിലിപ്പിനിക്കാരിയായ ലൂസന്ന രൂപത അംഗംപാപ് ലോനിയ വീട്ടിൽ ഇമ്മാനുവൽ ജീന ദമ്പതികളുടെ മകൾ കൃഷ മെയ് ആൽട്ടോ വർ പാപ്ലോ നിയയുമായുള്ള വിവാഹ ചടങ്ങിനാണ് ഞായറാഴ്ച ഇടവക സമൂഹം സാക്ഷിയായത്.ഇടവക വികാരി ഫാദർ ആൽബർട്ട് കോണത്ത് വിവാഹം ആശിർവദിച്ചു, ഫാ. പ്രജോഷ് സഹകാർമികനായിരുന്നു.ഇരുവരും ബഹറിനിൽ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു.വിവാഹശേഷം ഇവർ ഒരുമിച്ച് ജോലി സ്ഥലത്തേക്ക് പോകും…

