കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. രജത ജൂബിലിയുടെ ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് നടത്തപ്പെടും. ജൂബിലിയുടെ ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, KCBC പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് ബാവയും ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘ക്രിസ്തു ജയന്തി 2000’ ആഘോഷങ്ങളുടെ ഭാഗമായി കെസിബിസി ബൈബിള്‍ സൊസൈറ്റി ലോഗോസ് ക്വിസ് എന്ന ബൈബിള്‍ പഠന കളരി ആരംഭിക്കുന്ന സമയത്ത് ചെയര്‍മാനായിരുന്ന എമരിറ്റസ് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കഴിഞ്ഞ 25 വര്‍ഷവും പരീക്ഷയെഴുതിയ 137 പേരെ ചടങ്ങില്‍ ആദരിക്കും.
ബൈബിള്‍ സൊസൈറ്റിയുടെയുടെ മുന്‍ വൈസ് ചെയര്മാന് ജസ്റ്റിസ് കുര്യന് ജോസഫ് ലോഗോസ് ക്വിസിന്റെ വിജയത്തിനായി ഈ വര്‍ഷങ്ങളില്‍ നിസ്തുല ശുശ്രൂഷ ചെയ്തവരെ ആദരിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് ചെയര്മാന് ആന്റണി പാലിമറ്റം, സെക്രട്ടറി ഡോ. ജോജു കോക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ തുടങ്ങിയവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
2000-ാം ആണ്ടില്‍ ഫാ. ഫിലിപ്പ് തയ്യില്‍ വി.സി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ആയിരിക്കു മ്പോഴാണ് കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി ലോഗോസ് ക്വിസ് ആരംഭിക്കുന്നത്. 2007-ല്‍ ഫാ. സൈറസ് വേലംപറമ്പിലിന്റെ കാലത്താണ് ലോഗോസ് പ്രതിഭാപട്ടം ആരംഭിച്ചത്. ദൈവവചനം പ്രഘോഷിക്കുന്നതിനും പ്രചരിപ്പിക്കു ന്നതിനുമുള്ള മാര്‍ഗമായ ലോഗോസ് ക്വിസ് കൂടുതല്‍ സര്‍ഗാത്മകതയോടെയും കാലികമായും മുന്നേറുന്നതിനുള്ള പരിശ്രമങ്ങളിലാണ് ബൈബിള്‍ സൊസൈറ്റി.

