ഗോവ: ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ (CDPI) വാർഷിക സമ്മേളനനം ഗോവ ആർച്ച്ഡയസിന്റെ റിന്യൂവൽ സെന്ററിൽ നടന്നു. കർദിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വൈദികരെ ക്രിസ്തുവിനെ വ്യക്തിപരമായി അനുഭവിക്കാൻ പ്രേരിപ്പിക്കുകയും, ആ മാറ്റം സൃഷ്ടിക്കുന്ന അനുഭവം ഡിജിറ്റൽ ലോകത്തേക്കും കൊണ്ടുപോകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
നാലുദിവസമായാണ് സമ്മേളനം നടക്കുന്നത്.“രൂപതാ വൈദികരും ഡിജിറ്റൽ ജീവിതവും: വെല്ലുവിളികളും അവസരങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി കർദിനാൾ ഫിലിപ്പ് നേരി പ്രസംഗം അവതരിപ്പിച്ചു. മനുഷ്യഹൃദയത്തിന്റെ വാതിൽ തട്ടുന്ന ജീവനുള്ള ക്രിസ്തുവിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്താൻ അദ്ദേഹം വൈദികരെ ക്ഷണിച്ചു.
“യേശു നമ്മുടെ ഹൃദയത്തിന്റെ വാതിൽ തട്ടുന്നു ; അത് തുറക്കേണ്ടത് നാം തന്നെയാണ്,” എന്ന് കാർഡിനാൾ നേരി പറഞ്ഞു. ഓരോ വിശ്വാസിയും ക്രിസ്തുവിനെ സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ഉണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് ഉദാഹരണങ്ങൾ എടുത്തുകൊണ്ട്, ദൈവത്തെ “പുതുമയുടെ ദൈവം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “മരുഭൂമിയിൽ നദികളും” “ശൂന്യപ്രദേശങ്ങളിൽ ജലവും” എന്ന രൂപകങ്ങൾ ഉപയോഗിച്ച്, ദൈവം തന്റെ ജനങ്ങളെ തുടർച്ചയായി പുതുക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു, ലോകത്തോടുള്ള ദൈവത്തിന്റെ കരുതലും സൃഷ്ടിപരമായ സ്നേഹവുമാണ് ഇത് കാണിച്ചുതരുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

