ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നതെന്ന് പൂഞ്ഞാർ എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജ്. കോണ്ഗ്രസ് ഇല്ലെങ്കിൽ പ്രളയം എന്ന് കരുതുന്ന പിതാക്കൻമാരുണ്ട്. ഇന്ത്യ രാജ്യത്ത് രണ്ടേകാൽ ശതമാനം ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. ബി ജെ പിയുടെ മാന്യത കൊണ്ടാണ് അവരെ ചുമന്നോണ്ട് നടക്കുന്നതെന്നും പിസി ജോർജ് പറഞ്ഞു.
വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച . ഭേദഗതി സംബന്ധിച്ചു നിരവധി വിമർശനങ്ങളും ആശങ്കകളും ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തെ ആണ് പി സി ജോർജിന്റെ രൂക്ഷമായ പ്രതികരണം.
ഇൻഡ്യ ഒരു മതേതര രാജ്യമാണെന്നും, മതസ്വാതന്ത്ര്യവും, സഹോദര്യവുമാണ് നമ്മുടെ രാജ്യത്തിൻറെ അടിസ്ഥാനമെന്നും ഇത്തരം ബി ജെ പി അടിമകൾ മറക്കുകയാണെന്ന് ഹൈബി ഈഡൻ എംപി കുറ്റപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസുൾപ്പെടെയുള്ള മതേതര ജനാധിപത്യ കക്ഷികൾ നിലനിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ഇപ്പോഴും അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

