കണ്ണൂർ: കണ്ണൂർ രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ കയ്റോസ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന APD (അസോസിയേഷൻ ഓഫ് പീപ്പിൾസ് വിത്ത് ഡിസെബിലിറ്റി) എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചുകൊണ്ട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉള്ള നാനാജാതി മതസ്ഥരായ പാവപ്പെട്ടവർക്കായി 50 ഓളം ശ്രവണ സഹായ ഉപകരണങ്ങളും, വീൽചെയറുകളും വിതരണം ചെയ്തു ബർണ്ണശ്ശേരിയിലെ കയ്റോസ് ട്രെയിനിംഗ് ഹാളിൽ നടന്ന ചടങ്ങിൽ
കണ്ണൂർ രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല അധ്യക്ഷനായിരുന്നു കണ്ണൂർ കിംസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സി.ഒ.ഒയുമായ ഡോ. സുബിൻ ജോസഫ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
കൃഷ്ണമേനോൻ വിമൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായും, നാഷണൽ സർവീസ് സ്കീം കേരള സ്റ്റേറ്റ് ബെസ്റ്റ് പ്രോഗ്രാം ഓഫീസറും, കേരള സ്റ്റേറ്റ് best disabled എംപ്ലോയിയായ ശ്രീ. പ്രകാശ് എസ്.ബി മുഖ്യാതിഥിയായി പങ്കെടുത്തു. ജീവിതാനുഭവങ്ങൾ പങ്കുവെച്ച്, പരിമിതികൾ ഒക്കെ പരിമിതികൾ ഇല്ലാത്ത വിജയത്തിലേക്കുള്ള വഴികൾ ആണെന്ന് പറഞ്ഞു കൊണ്ട് പ്രചോദനാത്മകമായ സന്ദേശം നൽകി
എ.പി.ഡി ബംഗളൂരുവിനെ പ്രതിനിധീകരിച്ച് ഓഡിയോളജിസ്റ്റും സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുമായ കുമാരി വിദ്യാ ഗൗഡ സംസാരിച്ചു. തുടർന്ന് ശ്രീ സംരംഭക ശാക്തീകരണത്തിന്റെ ഭാഗമായി കൈറോസിന്റെ വനിത കോൽപ്പിങ് ഗ്രൂപ്പുകൾക്കായുള്ള സ്വയം സംരംഭകത്തിനുള്ള ഫണ്ട് വിതരണവും നടത്തി. കയ്റോസ് ജനറൽ കോർഡിനേറ്റർ ശ്രീ .കെ.വി. ചന്ദ്രൻ ആശംസകൾ അറിയിച്ചു.
കയ്റോസ് ഡയറക്ടർ റവ. ഫാ. ജോർജ് മാത്യു ചെമ്പകശ്ശേരിയിൽ സ്വാഗതം പറഞ്ഞു. കയ്റോസ് എച്ച്. ആർ.മാനേജർ ശ്രീ. പി.ജെ. ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി.

