കൊച്ചി: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന യുദ്ധത്തിന്റെയും അസമാധാനത്തിന്റെയും, പ്രത്യേകിച്ച് ഇറാനും അയൽരാജങ്ങളും തമ്മിൽ വർധിച്ചു വരുന്ന ശത്രുതയുടെയും പശ്ചാത്തലത്തിൽ; ലോക സമാധാനത്തിനും യുദ്ധ വിരാമത്തിനും വേണ്ടി പ്രാർത്ഥനദിനവും ഉപവാസ ദിനവും ആചരിക്കാൻ ആഹ്വാനം ചെയ്ത്, KRLCBC പ്രസിഡന്റ് ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ. വരുന്ന മാർച്ച് 8 ഞായർ പ്രാർത്ഥനാദിനവും, മാർച്ച് 13 വെള്ളി ഉപവാസദിനവും ആയി ആചരിക്കാൻ ആർച്ചു ബിഷപ്പ് വിശ്വാസികൾക്കുവേണ്ടി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
യുദ്ധത്തിന്റെ കെടുതികൾ മാനവകുലത്തിന് മുഴുവൻ ദുരിതം സമ്മാനിക്കുന്നു, പ്രത്യേകിച്ച് ഭാരത്തിൽ നിന്ന് അനേകം പ്രവാസികൾ യുദ്ധ മേഖലയിൽ ജോലിചെയ്യുന്നവരുണ്ട്. അവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ആർച് ബിഷപ്പ് ഓർമ്മിപ്പിക്കുന്നു. മാർച്ച് 8 ഞായർ പ്രാർത്ഥനാദിനമായി ആചരിക്കാനും കുർബാന മദ്ധ്യേ സമാധാനത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്താനും വിശ്വാസികളോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
മാർച്ച് 13 വെള്ളി ലോകസമാധാനത്തിനായി ഉപവാസം അനുഷ്ഠിച്ചു പ്രാർത്ഥിക്കാനും, കുടുംബങ്ങളിൽ ഈ രണ്ട് ദിവസവും ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാനും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്യുന്നു.

