ഡൽഹി: റവ. ഡോ. സ്റ്റീഫൻ ആലത്തറയെ ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ സി. സി. ബി. ഐ.യുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലമതും നിയമിച്ചു. 2030 വരെയാണ് പുതിയകലാവധി. ഭാരത സഭയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് മൂന്നാവട്ടവും നാടലാവട്ടവും ഒരു വൈദികനെ തുടർച്ചയായി ഈപദവിയിൽ മെത്രാൻ സമിതി നിയോഗിക്കുന്നത്.
2014-ൽ ദേശീയ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറാലായി ചുമചലയേറ്റ ഫാ. ആലത്തറയെ 2018-ലും, 2022-ലും 2026-ലും മെത്രാൻ സമിതി തുടർച്ചയായി നിയമിക്കുകയായിരുന്നു. ഡൽഹിയിലും ബാംഗ്ലൂരിലും ഗോവയിലുമുള്ള സി.സി.ബി.ഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും. 2007 മുതൽ 2014 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെ. സി. ബി. സി.യും തുടർച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു.
ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ സി. സി. ബി. ഐ. അന്തർ ദേശീയമായി ശ്രദ്ധിക്കപ്പെട്ടത് ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്. ഭാരത സഭയുടെ മിഷൻ പ്രവർത്തനത്തെ സഹായിക്കുവാനായി “കമ്മ്യൂണിയോ”യുടെ സ്ഥാപനം, നിർമിത ബുദ്ധിയുടെ ഈകാലഘട്ടത്തിൽ സഭാപ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ “കാത്തലിക്ക് കണക്ടിന്റെ” തുടക്കം. സി. സി. ബി. ഐയുടെ പ്രസിദ്ധീകരണ വിഗത്തിനായി ആർക്ക് ലൈറ്റ് ഗ്ലോബൽ എന്ന കമ്പനിയുടെ ആരംഭം എന്നിവയക്ക് തുടക്കംകുറിച്ചത് ഈകാലഘട്ടത്തിലാണ്.
ബ്രിട്ടണും സ്കോട്ടലാന്റും അടക്കം ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങൾ സി. സി. ബി. ഐയുടെ ആരാധന ക്രമഗ്രന്ഥങ്ങളാണ് ഉപയോഗിക്കുകന്നത്. ഇംഗ്ലീഷിൽ ആരാധനക്രമ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സി. സി. ബി. ഐയാണ് ഇപ്പോൾ ലോകത്തിൽ ഒന്നാമത്.
സി. സി. ബി. ഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തി സദൻ, ഡൽഹി ഫരീദബാധിലെ ബദാനിയ, ബാംഗ്ലൂരിലെ പോന്തിഫിക്കൽ മിഷൻ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം ന്യൂ ഡൽഹിയിലെ നവീകരിച്ച സി. സി. ബി. ഐയുടെ കേന്ദ്രകാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
വിവധങ്ങളായ ഭാഷകളും നിരവധിയായ സംസ്ക്കാരങ്ങളും വൈവിധ്യങ്ങളായ ജനസമൂങ്ങളുമുള്ള ഭാരത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തെ ഒരുകുടുംബമായി പ്രേഷിത ദൗത്യത്തിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024-ൽ സി. സി. ബി. ഐ. പ്രസ്ദ്ധീകരിച്ച “പാസ്റ്ററൽ പ്ലാൻ” അന്തർ ദേശീയമായി ചർച്ച ചെയ്യപ്പെടുകയും നിരവധി മെത്രാൻ സമിതികൾ മാതൃകയാക്കുകയും ചെയതു. പാസ്റ്ററൽ പ്ലാനിലൂടേ ഭാരതത്തിലെ ലത്തീൻ സഭയ്ക്ക് നവ്യമായ ദശാബോധം നൽകുവാനുള്ള ഫാ. ആലത്തറയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പതിനെട്ടിലധികം പുസ്തങ്ങളുടെ രജയിതാവായ അദ്ദേഹത്തിന്റെ “മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലേയും വിദേശ രാജ്യങ്ങളിലും മജർ സെമിനാരികളിൽ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫൻ ആലത്തറ ആലുവ മരിയാപുരം ഇടവക അംഗമാണ്.

