ആലപ്പുഴ: നാല്പതോളം നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിർണായക ശക്തിയായ ലത്തീൻ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെഎൽസിഎ ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം. ഈ ആവശ്യം ഉന്നയിച്ച് നിയോജകമണ്ഡല അടിസ്ഥാനത്തിൽ തുടങ്ങുന്ന കൺവൻഷൻ മാർച്ച് ഒന്നിന് വൈപ്പിനിൽ ആരംഭിക്കുന്നതിനും ജനറൽ കൗൺസിൽ തീരുമാനിച്ചു.
ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി,കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കെഎൽസിഎ സംസ്ഥാനആധ്യാത്മിക ഉപദേഷ്ടാവ് മോൺ.ജോസ് നവസ്, ട്രഷറർ രതീഷ് ആൻ്റണി, കെഎൽസിഡബ്ലിയുഎ സംസ്ഥാന പ്രസിഡൻ്റ് ഷെർളി സ്റ്റാൻലി, ആലപ്പുഴ രൂപത പ്രസിഡൻ്റ് സന്തോഷ് കൊടിയനാട്, അനിൽ ആൻ്റണി, വിൻസി ബൈജു, ബേബി ഭാഗ്യേദയം, നൈജു അറയ്ക്കൽ, സാബു കണക്കപള്ളി , ജോസഫ് കുട്ടി കടവിൽ, ജസ്റ്റിൻ കരിപ്പാട്ട്, അനിൽ ജോസ്, ബിനു എഡ്വേർഡ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ:*
അഡ്വ. ഷെറി ജെ തോമസ് (പ്രസിഡൻ്റ്)
ബിജു ജോസി കരുമാഞ്ചേരി (ജനറൽ സെക്രട്ടറി)
രതീഷ് ആൻ്റണി (ട്രഷറർ)
പൈലി ആലുങ്കൽ, അലക്സ് താളൂപ്പാടത്ത്,സി.ജെ പോൾ,എബി കുന്നേപറമ്പിൽനൈജു അറക്കൽ, പാട്രിക് മൈക്കിൾ(വൈസ് പ്രസിഡൻ്റുമാർ)
ആനി ക്രിസ്റ്റഫർ,ജയൻ കുന്നേൽ,കോൺക്ലിൻ ജിമ്മി,ജോൺ ബാബു,ഉഷ ലാസർ, ഷീബ മാത്യു (സെക്രട്ടറിമാർ)എന്നിവരാണ് പുതിയ ഭാരവാഹികൾ.



@Kerala Latin Catholic Association |

