പുനലൂർ: KLCA പുനലൂർ രൂപതാ ജനറൽ കൗൺസിൽ യോഗം 1-2-2026 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് മരുതിമൂട് ദേവാലയ ഹാളിൽ വച്ച് നടന്നുരാജു G ഭാഗ്യോദയം റിട്ടേണിംഗ് ഓഫീസർറിട്ടേ.ഡെപ്യൂട്ടി കളക്ടർ പൂവം ബേബി സംസ്ഥാന സെക്രട്ടറി നിരീക്ഷകൻബേബി G ഭാഗ്യോദയം സംസ്ഥാന വൈസ്പ്രസിഡൻ്റ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി യോഗത്തിൽ അടുത്ത മൂന്ന് വർഷങ്ങളിലേക്കുള്ള രൂപതാ ഭാരവാഹികളെ തെരഞ്ഞെടുത്തു ഭാരവാഹികൾ പ്രസിഡൻ്റ്– ഹെർബർട്ട് ജോസഫ് ശൂരനാട്.ജനറൽ സെക്രട്ടറി — ബിജു രാജു പുനലൂർ, ട്രഷറർ — ദിദീപ് റിച്ചാർഡ് പുനലൂർ, വൈസ് പ്രസിഡൻ്റ്മാർ: ഫെലിക്സ് മരിതുമൂട്, റോബർട്ട് K പുനലൂർ, ആനി, ക്രിസ്റ്റഫർ പത്തനാപുരം, ഉഷാ ലാസർ പുലിമേൽ, സെക്രട്ടറിമാർ, ജോൺ തുരിത്തിക്കര, സാബു വജനാലയം പടനിലം, ലിസ്സ ജോസ് പുത്തൂർക്കര, സീന ഡേവിഡ് ആറംമുള
പ്രസ്തുത ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിനുശേഷം മുൻ പ്രസിഡൻ്റ് ശ്രീക്രിസ്റ്റഫർ പത്തനാപുരം നിയുക്ത പ്രസിഡൻ്റ് ഹെർബർട്ട് ജോസഫ് ശൂരനാടിന് സംഘനയുടെ റിക്കാർഡുകളും ചുമതലയും കൈമാറി തുടർന്ന് നിയുക്ത പ്രസിഡൻ്റിൻ്റെ പ്രസംഗത്തിൽ സംഘടനയുടെ യോഗത്തിലെ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ രൂപതാ ആസ്ഥാനമായ പുനലൂരിലും സംസ്ഥാനത്ത് അർഹമായ ഇടങ്ങളിലും ലത്തീൻ കത്തോലിക്കർക്ക് നിയമസഭാ സീറ്റ് നൽകി ഇരു മുന്നണികളും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. മുന്നണികളോട് ചർച്ചചെയ്യാൻ പ്രസിഡൻ്റിനേയും എക്സിക്യൂട്ടീവിനെ യോഗം ചുമതലപ്പെടുത്തി.

