മുനമ്പം: മുനമ്പം വിഷയത്തിൽ സർക്കാരും വഖഫ് ബോർഡും ചേർന്ന് ഹൈക്കോടതിയിൽ റിവ്യൂ ഹർജി കൊടുക്കാൻ നടത്തുന്ന നീക്കം ഉടൻ അവസാനിപ്പിക്കണമെന്ന് മുനമ്പം ഭൂസംരക്ഷണസമിതി ആവശ്യപ്പെടുന്നു.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ല എന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചതിനു ശേഷം പ്രസ്തുത ഭൂമിയിൽ മുനമ്പം നിവാസികൾക്ക് കരമടക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും യാതൊരു നിയമതടസ്സവുമില്ല.
എന്നാൽ അതിനാവശ്യമായ നിർദ്ദേശം വില്ലേജ് അധികാരികൾക്ക് സർക്കാർ നൽകാൻ നാളിതുവരെ തയ്യാറായിട്ടില്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ നിയമിച്ച ചെയർമാൻ ഭരിക്കുന്ന വഖഫ് ബോർഡ് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുന്നതിനായി റിവ്യൂ ഹർജി സമർപ്പിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു. അത് മൂലം മുനമ്പം തീരദേശ നിവാസികളെ സർക്കാരിന്റെ അറിവോടെ കബളിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ഉദാഹരണംകൂടി ആണ്. മുനമ്പം തീരഭൂമിയെ നിയമവിരുദ്ധമായി വഖഫ്ഭൂമിയായി പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് എം കെ വാസു,കെ എ ജോയ്,വാട്സൺ,രാജു എന്നിവർ ബഹുമാനപ്പെട്ട വഖഫ് ട്രിബൂണലിൽ ഹർജിയോടൊപ്പം നൽകിയ അപേക്ഷ അനുവദിച്ചു ഹർജി ഫയൽ ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കി ഉത്തരവ് ആയിട്ടുള്ളതാണ്.
പ്രസ്തുത ഉത്തരവ് കക്ഷികൾ ബോർഡിന് നോട്ടീസ് നൽകി അവരെ കേട്ട് 24,/10/2025 ൽ ട്രിബൂണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതിനുശേഷം നടപടിക്രമങ്ങളുടെ ഭാഗമായി വഖഫ്ബോർഡിന് വീണ്ടും നോട്ടീസ് നൽകുകയും അത് കൈപ്പറ്റാതെ വഖഫ് ട്രിബൂണലിന്റെ നടപടിക്രമങ്ങൾ കാലതാമസം ഉണ്ടാക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നത് മുനമ്പം ജനതയോട് കാണിക്കുന്ന അവഗണനയാണ്.ഈ അവഗണന എത്രയും വേഗം അവസാനിപ്പിക്കണം.
മുനമ്പം നിവാസികൾക്ക് വേണ്ടി വഖഫ് ട്രിബൂണലിൽചെയ്ത ഹർജി എത്രയും വേഗം തീർപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഭു സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. റവന്യൂ അവകാശങ്ങൾ പുനർസ്ഥാപിക്കാനായി കഴിഞ്ഞ ഒരു വർഷത്തിലധികമായിഭൂ സംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരം 16.11.2025 ഞായറാഴ്ച 400 ദിവസം തികയുകയാണ്. സർക്കാർ മുനമ്പം തീരജനത്തിന് നീതി നടപ്പിലാക്കിത്തരാത്ത പക്ഷം ശക്തമായ സമര നടപടികൾ സ്വീകരിക്കാൻ മുനമ്പം നിവാസികൾ നിർബന്ധിതരാകും എന്നും സർക്കാരിനെ ഓർമിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
1 ജോസഫ് റോക്കി പാലക്കൽ ചെയർമാൻ ഭൂ സംരക്ഷണ സമിതി.
2 ഫാദർ ആന്റണി സേവ്യർ തറയിൽ.
3 മുരുകൻ കാതികുളത്ത്.
4 എ എസ് ശ്യാംകുമാർ,
5 ജോസഫ് ബെന്നി കുറുപ്പശ്ശേരി.
6 രഘു കടുവങ്കശ്ശേരി
7 സനീഷ് ആണ്ടവൻ.

