നെയ്യാറ്റിൻകര:പൊൻവിള മീഡിയ മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു . രൂപത മാധ്യമ ശുശ്രൂഷ സമിതിയുടെ നിർദ്ദേശപ്രകാരം പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദൈവാലയത്തിൽ , മാധ്യമ വിശുദ്ധൻ കാർലോ അക്യൂ റ്റീസിന്റെ തിരുനാൾ ദിവ്യബലി മധ്യേ ഇടവക വികാരി ഫാ.രാജേഷ് എസ്. കുറിച്ചിയിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു.
ഇടവകയിലെ ഭക്ത – സംഘടനകളുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ദിവ്യബലിക്ക് ഇടവക ജനങ്ങൾ സജീവമായി പങ്കു ചേർന്നു. സി. ശാന്തി, മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ. ജോസ്, ഇടവക പ്രതിനിധി പി.ജെ.ജപരാജ്, ട്രഷർ അജേഷ് വി.ഐ, മീഡിയ റിപ്പോട്ടർ ക്ലൈസില ക്ലമന്റ്, അംഗങ്ങളായ അഖിൽ എസ്.റ്റി, അജേഷ് എം.വി, ഷൈനി എന്നിവർ സന്നിഹിതരായിരുന്നു.

