ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കും. പുടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റോയിറ്റേഴ്സ് ന്യൂസ് ഏജൻസി ഇൻറ്റർഫാക്സ് ന്യൂസ് റിപ്പോർട്ട് ചെയുകയായിരുന്നു. പുടിൻ ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ നടത്തിയ സന്ദർശനത്തിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഡോവൽ നിലവിൽ റഷ്യയിലാണ്.
റഷ്യയും യുക്രെയിനും തമ്മിലുള്ള സംഘർഷത്തിന് ശേഷം പുട്ടിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ഇത്. പുടിനിന്റെ സന്ദർശനത്തിനായുള്ള തീയ്യതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും റിപ്പോർട്ട്

