കൂനമ്മാവ് : ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപത സി എൽ സിയുടെ നേതൃത്വത്തിൽ വി.ചാവറയച്ഛന്റെ തിരുസന്നിധി ആയ കൂനമ്മാവ് സെന്റ്. ഫിലോമിനാസ് ദേവാലയത്തിൽ വച്ചു ലഹരി വിരുദ്ധ സന്ദേശനൃത്തം അവതരിപ്പിച്ചു.
ചേരാനല്ലൂർ സെന്റ്. ജെയിംസ് ഇടവകയിലെ സി എൽ സി അംഗങ്ങൾ നൃത്ത-ദൃശ്യവിഷ്കാരത്തിനു ചുവടുകൾ വെച്ചു.ലഹരി ഉപയോഗവർദ്ധനവ് അത്യധികമായി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ യുവജനങ്ങൾ സ്വയം മാറി ചിന്തിച്ചു നൃത്തവും സംഗീതവും കായികവും തുടങ്ങിയ ആരോഗ്യപരമായ പ്രവർത്തികളിൽ നിന്ന് ലഭിക്കുന്ന ആവേശം ലഹരിയാക്കണമെന്ന് ലഹരി വിരുദ്ധ ദിനാചാരണം ഉത്ഘാടനം ചെയ്ത കൂനമ്മാവ് ഇടവക സഹവികാരി ഫാ. സിനു ചമ്മണിക്കോടത്ത് ഓർമപ്പെടുത്തി.
ഫാ. തോംസൺ IVD, അതിരൂപത സി എൽ സി പ്രസിഡന്റ് അലൻ ടൈറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറര്‍ അമൽ മാർട്ടിൻ, മീഡിയ കോർഡിനേറ്റർ ജെസ്വിൻ ,മറ്റു സി എൽ സി അംഗങ്ങളും യുവജനങ്ങളും സന്നിഹിതരായിരുന്നു.