ആലപ്പുഴ: ആലപ്പുഴ രൂപത കെ എൽ സി എ നേതാക്കൾ ജില്ലാ കളക്ട്ടർക്ക് നിവേദനം സമർപ്പിച്ചു. ആലപ്പുഴ രൂപതയിൽ പെട്ട വിയാന്നി കടൽത്തീരത്ത് താമസിച്ചിരുന്ന 4 കുടുംബങ്ങൾക്ക് കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെടുകയും അപേക്ഷകൾ നൽകിയിട്ടും യാതൊരു വിധത്തിലും അനുഭാവപൂർണ്ണമായ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്ന് ഇല്ലാത്തതിനാൽ ആണ് കെ എൽ സി ഡബ്ല്യൂ എ നേതൃത്വം കളക്ട്ടരുടെ മുന്നിൽ നിവേദനവും ആയി എത്തിയത്.
നഷ്ടപരിഹാരം നൽകണമെന്നും തീരസംരക്ഷണത്തിന് വേണ്ട നടപടികൾ ഉടൻ സ്വികരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നു കെ എൽ സി ഡബ്ല്യൂ എ രൂപത നേതൃത്വം അറിയിച്ചു.