ഷിംല: മേഘവിസ്ഫോടനത്തിൽ ഹിമാചൽപ്രദേശിൽ മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത് . നദികൾ കരകവിഞ്ഞതോടെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി.
മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നിട്ട് . കാറുകളും ട്രക്കുകളും ഒഴുക്കിൽപ്പെട്ടു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് വിസ്ഫോടനം.
ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് കുളു അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണർ അശ്വനി കുമാർ പറഞ്ഞു.