മുംബൈ: വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോയ എയർ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി.
ഇന്ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടർന്ന് യാത്ര ഒഴിവാക്കിയത് .വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് എയർഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകൾ നടത്തുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക മടക്കിനൽകാമെന്ന് അറിയിച്ചു . യാത്രക്കാർക്കായി ഡൽഹിയിലേക്ക് പോകാൻ ബദൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും വിമാനക്കമ്പനി പറഞ്ഞു .