കൊച്ചി : ഇന്ത്യയുടെ സമുദ്രഭാഗങ്ങളില്‍ പതിമൂന്ന് ബ്ലോക്കുകളില്‍ ധാതുസമ്പത്ത് ഖനനം ചെയ്യുന്ന തിനുള്ള സംയുക്ത ലൈസന്‍സ് (Composite Licence) നല്‍കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു.
കേരളത്തിലെ കൊല്ലം കടല്‍ത്തീരത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായുള്ള മണല്‍ ഖനനം ചെയ്യുന്നതിന് മൂന്നു ബ്ലോക്കുകളാണ് ലേലം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം കടല്‍ത്തീരത്ത് 242 ചതുരശ്ര കിലോമീറ്ററില്‍ 302 മില്യണ്‍ ടണ്‍ മണലാണ് കണക്കാക്കിയിട്ടുള്ളത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ഒന്നര മീറ്റര്‍ ജൈവ സമ്പന്നമായ മേല്‍ പ്രതലം മാറ്റിയതിനു ശേഷമായിരിക്കും ഖനനം നടത്തുന്നത്.
ജൈവസമ്പത്തിന്റെയും മത്സ്യകേന്ദ്രികരണത്തിന്റെയും ഉറവിടം ഈ മേല്‍ മണ്ണാണ്. സ്വഭാവികമായും ജൈവ വ്യവസ്ഥയെ തകര്‍ത്തെറിയുകയും മത്സ്യസമ്പത്തിന്റെ പ്രജനനത്തെ തടയുകയും മത്സ്യസമ്പ ത്തിന്റെ പലായനത്തിനും തീവൃമായ ശോഷണത്തിനും നാശത്തിനും കാരണമായിത്തിരും.
ഖനനമന്ത്രാലയം ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ള കൊല്ലം മത്സ്യസമ്പത്തിനാല്‍ അനുഗ്രഹീതമാണ്. 1961 മുതല്‍ 1965 വരെ കടലില്‍ പര്യവേഷണം നടത്തിയ കെയര്‍ ലാര്സണ് എന്ന നോര്‍വേക്കാരനാണ് കൊല്ലം പരപ്പിന്റെ സവിശേഷത ലോകത്തിനു മുന്നില്‍ വെളിപ്പെ ടുത്തുന്നത്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ പരന്നുകിടക്കുന്ന കൊല്ലം പരപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യസമ്പത്തിന്റെ കേന്ദ്രമാണ്.
കടലിനെയും കടലിലെ മത്സ്യസമ്പത്തി നെയും ആശ്രയിച്ചു ജീവിതം നയിക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജീവിതത്തെ മറികടന്നാണ് കേവലം സാമ്പത്തീക നേട്ടത്തിനായുള്ള ഈ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന്. പാരിസ്ഥിതികവിനാശം എന്നതിനപ്പുറം ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനസാധ്യതകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹിക ആഘാത പഠനമോ നടത്തിയതായി വെളിപ്പെടുത്തിയിട്ടില്ല.
ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമ്പോള്‍ പുനരധിവാ സമോ നഷ്ടപരിഹാരമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഖനനം ചെയ്യപ്പെടുന്ന മണലിന്റെ കരയിലെ സംഭരണവും അവയിലെ അവശിഷ്ടങ്ങളും ഉളവാക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തില്‍ ഈ ഖനന നടപടികളുടെ പ്രത്യാഘാതം മനസ്സിലാക്കി കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ചെയര്മാന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടര്‍ ഡോ. സാബാസ് ഇഗ്നേഷ്യസ് എന്നിവര്‍ ആവശ്യപ്പെട്ടു.