മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം നാല്പത്തിയഞ്ചാം ദിനത്തിലേക്ക് കടന്നു. നാല്പത്തിനാലാം റിലേ നിരാഹാര സമരം വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു.
മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി ഉള്ള സമരമാണെന്നും അതിനാൽ വിജയിക്കുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവക വികാരി ഫാ.സിബിച്ചൻ ചെറുതീയിൽ പ്രസ്താവിച്ചു..ഇടവക ജനങ്ങളൊടൊപ്പം സമര പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കൽ ഫോറം സ്റ്റേറ്റ് കൺവീനർ ഡാൽഫിൽ പി.മറ്റ് ഇടവക അംഗങ്ങൾ എന്നിവരും, മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്,എന്നിവരും ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു.
നാൽപ്പത്തിനാലാം ദിനം നിരാഹാരമിരുന്നത് പ്രദേശവാസികളായ പോൾ തോമസ്, കുഞ്ഞുമോൻ ആന്റണി, മേരി ആന്റണി, ലിസി ആന്റണി,റെജീന സേവ്യർ, ജിനി, ബെന്നി, സിന്ധ്യ മാർട്ടിൻ, അൻസിൽ പറപ്പിള്ളി, ബെസി തോമസ്, ഷേർളി വർഗ്ഗീസ്, സീന ജോയി, സന്ധ്യ ഫിലിപ്പ്, മേരി ചൂളക്കൽ എന്നിവരായിരുന്നു.