ആലപ്പുഴ: കെ ആർ എൽ സി സി യുടെ നിർദ്ദേശാനുസരണം നടത്തപ്പെടുന്ന ജനജാഗരം ആലപ്പുഴ രൂപതയിലെ ആലപ്പുഴ – കാട്ടൂർ ഫറോനകളിലെ 13 ഇടവകളിൽ ഞായറാഴ്ച നടന്നു. സമനീതിയും അവകാശ സംരക്ഷണവും ലക്ഷ്യമാക്കി നടത്തപ്പെടുന്ന ജന ജാഗരം 24-ാം തിയതി അർത്തുങ്കൽ ഫെറോനയിൽ സംഘടിപ്പിക്കും.
ലത്തീൻ കത്തോലിക്കർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ, ലത്തീൻ പാരമ്പര്യം, ലത്തിൻ കത്തോലിക്ക സഭ സമൂഹത്തിന്റെ ഏകോപനത്തിന്റെയും ശാക്തീകരണത്തിന്റ അനിവാര്യത, പ്രാദേശികമായി അനുഭവപ്പെടുന്ന നിരവധിയായ പ്രശ്നങ്ങൾ എന്നിവ ജനജാഗര ത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
വിവിധ ഇടവകകളിൽ ഫാദർ സാംസൺ ആഞ്ഞിലി പറമ്പിൽ, ഫാദർ ജോസഫ്ഫെർണാണ്ടസ്, ഫാദർ ജിബി നെറോണ, ഫാദർ ഫ്രാൻസിസ് കൊടിയനാട്, ഡോക്ടർ കെ എസ് മനോജ്, ഫാദർ തോമസ് പാറക്കുളം, ഫാദർ ആന്റണി തട്ടകം, ഫാദർ ഗ്ലെന്‍ ഫേബര്‍, ഫാദർ സെബാസ്റ്റ്യൻ ആരോജ്, ഫാദർ തോമസ് മാണിയാപൊഴി തുടങ്ങിയവർ ജനജാഗരം ഉദ്ഘാടനം ചെയ്തു.