മുനമ്പം: റിലേ നിരാഹാര സമരം മുപ്പത്തിരണ്ടാം ദിനത്തിലേക്ക്. മുപ്പത്തിഒന്നാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. മുഖമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും നീതിയുടെ സ്വരത്തിനായ് കാതോർക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .
മുപ്പത്തിഒന്നാം ദിനം പ്രദേശവാസികളായ ലില്ലിആന്റണി,സജി ജോസി,ഷീബ ജോസ്,മിനി മാനുവൽ,തോമസ് ഔസേപ്പ്,മേഴ്സി ജോൺസൻ,എമേഴ്സൻ അന്തോണി, ജിനി ബെന്നി,ഡെയ്സി ജോൺസൻ ,ബിൻസി ജോഷി,അഗസ്റ്റിൻ പത്രോസ്,രാജി ആൻസൻ എന്നിവർ ആയിരുന്നു നിരാഹാരമിരുന്നത്.
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു.കോട്ടപ്പുറം രൂപത പള്ളിപ്പുറം മഞ്ഞുമാത ബസ്ലിക്ക റെക്ടർ റവ.ഡോ.ആന്റണികുരിശിങ്കൽ, സഹവികാരിമാർ, ഇടവക സമൂഹം,കർമ്മലീത്ത മാതൃസഭ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ തങ്കച്ചൻ ഞാലിയത്ത്, ഫാ.ജോസ് അലക്സ്,
ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി , പ്രസിഡന്റ് അഡ്വ ചാർളി പോൾ, മറ്റു ഭാരവാഹികൾ, രാഷ്ട്രീയ ജനതാദൾ ഭാരവാഹികൾ, കോതമംഗലം രൂപത എകെസിസി കല്ലാനിക്കൽ യൂണിറ്റ് അംഗങ്ങൾ, തൃശൂർ അതിരൂപത ഡോളേഴ്സ് ബസലിക്കയിലെ ഫാ ജോബ് പാടത്ത്, കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.