വിജയപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ഉചിതമായ പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുവാൻ വിജയപുരം രൂപത ബിഷപ്പ് ഡോക്ടർ സെബാസ്റ്റ്യൻ തെക്കേത്തെ ചേരിൽ ആവശ്യപ്പെട്ടു.
വിജയപുരം രൂപതയുടെ പതിമൂന്നാം പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാൻ രണ്ടുവർഷം മുൻപ് നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം പുറത്തു വിടുകയും അത് നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ മുനമ്പം നിവാസികളുടെ ഭൂമി പ്രശ്നത്തിൽ സർക്കാരിൻറെ മധ്യസ്ഥതയിൽ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹായ മെത്രാൻ ഡോക്ടർ ജസ്റ്റിൻ മഠത്തിൽ പറമ്പിൽ,ഫാ. അജി ജോസഫ് , സാജു ജോസഫ് ഫാദർ വർഗീസ് കോട്ടക്കാട്ട് ,ഫാ.വർഗീസ് ആലുങ്കൽ , ഫാ. ആൽബർട്ട് കുമ്പോലിൽ , ഫാ.അഗസ്റ്റിൻ യാസിർ, മനോജ് വി പോൾ എന്നിവർ സംസാരിച്ചു