ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ രാജിയെ തുടർന്ന് അതിഷി മര്‍ലേന ഡൽഹി മുഖ്യമന്ത്രിയാകും.ഇന്ന് ചേർന്ന എഎപി രാഷ്ട്രീയകാര്യ സമിതിയാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു.
ലഫ്.ഗവര്‍ണര്‍ വി കെ സക്സേനയുടെ വസതിയിലെത്തി കെജരിവാള്‍ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജരിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്.
എഎപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ കെജരിവാളാണ് അതിഷിയുടെ പേര് മുന്നോട്ട് വെച്ചത്.
അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കെജരിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു. 26, 27 തീയതികളില്‍ നിയമസഭാ സമ്മേളനം ചേരാനും യോഗത്തില്‍ തീരുമാനിച്ചു.