ആലപ്പുഴ: അമേരിക്കയിലേക്ക് കേരളത്തിലെ കയർ ഉത്പന്നങ്ങൾ . ആദ്യ ലോഡ് കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്നും അമേരിക്കക്ക് തിരിച്ചു. മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെതു. കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പിനാണ് തുടക്കമാകുന്നത്.
നിലവിൽ ഒന്നരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് വാൾമാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിലേക്ക് ആദ്യ ഘട്ടമായി നൽകുന്നത്.ഡിസംബറോടെ അടുത്ത കണ്ടെയ്നർ അയയ്ക്കാൻ കഴിയും. നേരിട്ട് ഷോറൂമിലേക്ക് തന്നെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഗുണമേന്മയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.