കൊച്ചി: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ വയനാട് മേഖലയിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി “റീവാംപ് വയനാട്” പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ). വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനായാണ് “റീവാംപ് വയനാട്” എന്ന പദ്ധതിക്ക് കെ എൽ സി എ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം രൂപം നൽകിയത്.
വിവിധ തലങ്ങളിലുള്ള സഹകാരികളിൽ നിന്ന് സമാഹരിയ്ക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവർക്ക് ഭവനങ്ങൾ പണിത് നൽകുന്നതിനും മറ്റ് പുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിയ്ക്കുന്നത്. കെ എൽ സി എസംസ്ഥാന സമിതിയും കോഴിക്കോട് രൂപത സമിതിയും മറ്റു രൂപതാ സമിതികളും സഹകരിച്ചാണ് ഫണ്ട് സമാഹരണത്തിന് മുൻകൈ എടുക്കുന്നത്.
സഹായം ചെയ്യാൻ താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ് എന്ന് കെ എൽ സി എ ഭാരവാഹികൾ അറിയിച്ചു.
Account No : 40120100123991
IFSC Code : KLGB0040120
Kerala Latin Catholic Association Calicut Diocese,
Kerala Gramin Bank, Calicut City Branch.