ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ എൻ ഡി എയ്ക്ക് തുടർ ഭരണം ഉറപ്പിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 76000 കടന്നു. 2100 പോയിന്റാണ് സെന്‍സെക്സില്‍ മാത്രം വര്‍ധനയുണ്ടായത്.
നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 200 ഓളം പോയിന്റ് വര്‍ധിച്ച് 23,200ലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. പ്രധാനപ്പെട്ട 13 സെക്ടറുകളും നേട്ടത്തിലാണ്. എനര്‍ജി, പൊതുമേഖ ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
കോൺഗ്രസ്സ് നേതൃത്വത്തിൽ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലെ നയങ്ങളില്‍ മാറ്റങ്ങള്‍ വരുമെന്ന ആശങ്ക ഒഴിവായതോടെയാണ് ഇത്.