കൊല്ലം: സപ്തശതാബ്ദി നിറവിലെത്തിയ ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 697-ാം സ്ഥാപകവാർഷിക ദിനം പ്രഥമ മെത്രാന്റെ സ്മരണാർത്ഥം “ജോർദാനൂസ് കത്തലാനി ദിന” മായി കൊല്ലം രൂപത ആഘോഷിച്ചു.
വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പോർട്ട് കൊല്ലം ശുദ്ധീകരണമാതാ ദൈവാലയത്തിൽ കൊല്ലം മെത്രാൻ ഡോ. പോൾ ആൻറണി മുല്ലശ്ശേരി കൊടിയേറ്റി ത്രിവർഷ ജൂബിലിയുടെ പ്രാരംഭദിവ്യബലി അർപ്പിച്ചു. കൃതജ്ഞതാബലിയിൽ രൂപതയുടെ മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ സുവിശേഷ പ്രഭാഷണം നടത്തി.ജൂബിലി വിളംബര പ്രഖ്യാപന ശേഷം ജൂബിലി ലോഗോ വികാരി ജനറൽ മോൺ. ഡോ.ബൈജു ജൂലിയൻ ഏറ്റുവാങ്ങി.ഫാ. സേവ്യർ ലാസർ ലോഗോയുടെ അർത്ഥം വിശദീകരിച്ചു.

